ദുരിതബാധിതർക്ക് ക്യു എഫ് എഫ് കെയുടെ സഹായം കൈമാറി


വയനാടിന് സഹായഹസ്തവുമായി കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്. കേവലം ഒരു ദിവസം കൊണ്ട് അമ്പതിനായിരം രൂപയോളം വരുന്ന അവശ്യവസ്തുക്കളാണ് കോഴിക്കോട് കളക്ട്രറ്റ് ആസൂത്രണവിഭാഗത്തിലേക്ക് ചലച്ചിത്ര സംഘടന നേരിട്ട് കൈമാറിയത്.
പ്രസിഡന്റ് പ്രശാന്ത് ചില്ല, ജന. സെക്രട്ടറി ആൻസൻ ജേക്കബ്ബ്, ഹരി ക്ലാപ്സ്, അർജ്ജുൻ സാരംഗി, മകേശൻ നടേരി, വിശാഘ്നാഥ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.