പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഐ സി ഡി എസും ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെആഗസ്റ്റ് 1മുതൽ 7വരെ യുള്ള ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സമാപനം ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ നാഷണൽ ഡിസാർസ് മാനേജ്‍ മെന്റ് അതോറിറ്റി യുടെ ആപ്ത മിത്ര വളണ്ടിയറും ഡിവിഷൻ കൺവീനറു മായ വണ്ണാൻ കുനി റാഫിയെ ചടങ്ങിൽ പ്രസിഡന്റ്‌ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷതവഹിച്ചു.  തിരുവങ്ങൂർ ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത്നേഴ്സ് കെ പ്രീത ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി

പരിപാടിയിൽ ജീവിത ശൈലി രോഗ നിർണയക്യാമ്പ് നടത്തി. ആരോഗ്യ ക്വിസ് മത്സരവും നടത്തി. ബ്ലോക്ക് സി ഡി പി ഒ ധന്യ ടി എൻ, ശ്രീജ കണ്ടിയിൽ, തൽഹ മൂസ്സാൻകണ്ടി,റാഫി പൂക്കാട്, നിത്യ വി കെ സംസാരിച്ചു.

Leave a Reply

Your email address will not be published.