പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ കരുതല്‍

പൈപ്പില്‍ കുടുങ്ങിയ പൊന്നോമനയ്ക്ക് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ കരുതല്‍. കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്ണേന്ദുവിനും,കൃഷ്ണാഞ്ജലിക്കും ആശ്വാസത്തിന്‍റെ നിമിഷങ്ങള്‍. ഇന്ന് കാലത്ത് തങ്ങളുടെ പൊന്നോമനയായ പൂച്ചകുഞ്ഞിനെ റഡ്യൂസ്സര്‍ പൈപ്പില്‍ കുടുങ്ങിയ നിലയില്‍ കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ കൃഷ്ണേന്തുവും കൃഷ്ണാഞ്ജലിയുംകൂടി ഓട്ടോറിക്ഷയില്‍ എത്തിക്കുകയായിരുന്നു. പൂച്ചകുഞ്ഞിനെ സുരക്ഷിതയായി പുറത്തെടുത്തു തരുമോ എന്ന അഭ്യര്‍ത്ഥനയും ആശങ്കയും നിറഞ്ഞ ഭാവമായിരുന്നു ഇരട്ടസഹോദരികള്‍ക്ക്.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍റെയും,അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്,എം മനോജ്,പി യം വിജേഷ് ടി സനൂപ്, കെ രഗിനേഷ്,കെ കെ ഗിരീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൈപ്പ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി. തങ്ങളുടെ പൊന്നോമനയെ വാരിപ്പുണര്‍ന്ന് സേനയോട് നന്ദി പറഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് അവര്‍ നിലയം വിട്ടത്.

Leave a Reply

Your email address will not be published.