ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ്‌ 13,14 തീയതികളിൽ

കോഴിക്കോട് ജില്ലയിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (NCA-ST-Category no: 228/23), NCA-SC (Category no: 228/23) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക എൻഡ്യുറൻസ് ടെസ്റ്റ്‌ ആഗസ്റ്റ് 13, 14 തീയതികളിൽ നടക്കും.

പാലക്കാട് മലമ്പുഴ റോക്ക് ഗാർഡന് സമീപം പുല്ലൻകുന്നിലുള്ള വാളയാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽവച്ച് രാവിലെ 5 മണിക്കാണ് ടെസ്റ്റ്‌.

ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പി എസ് സിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്), പി എസ് സി അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി രാവിലെ 5 മണിക്ക് മുൻപ് പരീക്ഷാ കേന്ദ്രത്തിൽ എത്തണം. വൈകി വരുന്നവരെ പങ്കെടുപ്പിക്കില്ല.

Leave a Reply

Your email address will not be published.