വയനാട് ഉരുൾ പൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയവർക്ക് ചെറുവണ്ണൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് നടത്തിയ ആദരം പരിപാടി ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു

/

വാക്കുകൾക്കതീതമായ ആഘാതത്തിൽ തകർന്നു പോയ വയനാട്ടിലെ സഹജീവികൾക്കിടയിലേക്ക് ആശ്വാസത്തിൻ്റെ പിന്തുണയുമായെത്തിയ മനുഷ്യസ്നേഹികളെ നിരാശപ്പെടുത്തു ന്ന സർക്കാർസമീപനം വേദനാജനകമാണെന്നും അത്തരം സമീപനങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി. പി.എ അസീസ്.

വയനാട്ടിലെ ദുരന്ത ഭൂമിയിൽ വൈറ്റ് ഗാർഡിൻ്റെ സേവനം ഏറെ മാതൃകാപരമാണ്. സർക്കാർ സംവിധാനത്തേക്കാൾ മെച്ചപ്പെട്ട സേവനം നല്കാൻ അവർക്ക് സാധിച്ചത് ആത്മാർപ്പണം ഒന്നുകൊണ്ട് മാത്രമാണ്. നന്മയുള്ള എല്ലാ മനുഷ്യരും അത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വയനാട് മുണ്ടകൈ ഉരുൾ പൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ചെറുവണ്ണൂർ പഞ്ചായത്തിലെ സേവകർക്കുള്ള ‘ആദരം ‘ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. എം വി മുനീർ സ്വാഗതവും കെ.മൊയ്തു നന്ദിയുംപറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാട് പുനരദിവാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ആഗസ്ത് ഏഴ്, എട്ട് തിയതികളിൽ ശാഖാ തലത്തിൽ ഗൃഹസമ്പർക്ക പരിപാടി നടത്തി ഫണ്ട് സ്വരൂപിക്കും. ഒ.മമ്മു, മുനീർ കുളങ്ങര, എൻ.എം കുഞ്ഞബ്ദുള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുംതാസ്, ഇ.കെ സുബൈദ, കെ മുഹമ്മദ് , ഇ.ഇല്യാസ്, കെ. താഹിറ, എൻ കെ ഇബ്രാഹിം, പാച്ചിലേടത്ത് കുഞ്ഞമ്മദ് ഹാജി, ബക്കർ മൈന്ദൂർ, കെ.കെ മജീദ് , വി.കെ അബ്ദുറഹിമാൻ , പി.കെ അഫ്സൽ, കെ. ആഷിക്, പി.മൊയ്തു , എൻ യൂസഫ് ഹാജി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുണ്ടക്കൈ മേഖലയിൽ രണ്ടുമാസം വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കെ.എസ്.ഇ.ബി

Next Story

ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 17

രാവണൻ ഭരിച്ചിരുന്ന ലങ്ക സ്ഥിതി ചെയ്തിരുന്നത് ഏതു പർവ്വതത്തിന്റെ മുകളിലാണെന്നാണ് പറയപ്പെടുന്നത്? ത്രികുടപർവ്വതം   ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിഞ്ഞുവീഴ്ത്തിയ സ്ഥലത്തിന്റെ

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ഇൻകംടാക്സ് റെയ്ഡിൽ 1000 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ്.  നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ പത്ത്

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അൻസിലിൻ്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം