നിരവധി പേരെ കടിച്ച തെരുവ് നായയെ തല്ലിക്കൊന്നു

തിക്കോടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കോഴിപ്പുറം,പളളിക്കര ഭാഗങ്ങളില്‍ എട്ടോളം പേരെ കടിച്ച തെരുവ് നായയെ  തല്ലിക്കൊന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പട്ടിയെ തല്ലിക്കൊന്നത്. തെരുവ് പട്ടി എട്ടുപേരെയാണ് കടിച്ചു പരിക്കേല്‍പ്പിച്ചത്. കോഴിപ്പുറം ബസ്സ്റ്റോപ്പിനടുത്ത് വെച്ചു നായ ഏഴ് പേരെയും പശുവിനെയും കടിച്ചിരുന്നു. കടിയേറ്റവര്‍ അടിയന്തിര പേ പ്രതിരോധ വാക്‌സിന്‍ എടുക്കുന്നുണ്ട്. പളളിക്കര ഭാഗത്ത് തെരുവ് പട്ടികള്‍ അനുദിനം പെരുകുകയാണ്. ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം.

Leave a Reply

Your email address will not be published.