ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മൽപെ

ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മൽപെ പറഞ്ഞു. ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വിവരം പിന്നീട് കരയിലേക്ക് കൈമാറിയെങ്കിലും ഇവ‍ർ മൃതദേഹം ബോട്ടിലേക്ക് മാറ്റിയില്ല. ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത് നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒഡിഷ സ്വദേശിയെയും കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ. എന്നാൽ ഇത് അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും പ്രതികരിച്ചു.

കടലിൽ 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് ഈശ്വർ മൽപ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം 4)

Next Story

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 10 ന്

Latest from Main News

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്

അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച

ദേശീയപാത 66: കൊയിലാണ്ടി, നന്തി ബൈപ്പാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി തീരുമാനങ്ങൾ ഇനി ജനങ്ങൾക്ക് മുന്നിൽ: കെ-സ്മാർട്ട് മീറ്റിങ് മൊഡ്യൂൾ സജ്ജം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ വാഗ്ദാനങ്ങളും ഭരണസമിതികളുടെ തീരുമാനങ്ങളും ഇനി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ല. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച