
ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവച്ച് നാടുവിട്ട ശേഷം ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ത്തന്നെയുണ്ടെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിലവിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.








