വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്

വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലാണ് സംഭവം. കാർത്തികപ്പള്ളി എം.എം. ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എടച്ചേരി പോലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിനടുത്തുവെച്ചായിരുന്നു അപകടം. സ്കൂൾ ബസിലെ ഡ്രൈവർക്കും മുന്നിലിരുന്ന കുട്ടികൾക്കുമാണ് പരിക്ക് പറ്റിയത്.

വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ജാനകി എന്ന ബസും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂൾ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വാഹത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥിയേയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

പരിക്കേറ്റ 12 കുട്ടികൾ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ ഒരു കുട്ടിയേയും കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് തുടയെല്ലിന് പൊട്ടലുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. സംഭവസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു

Next Story

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കടിച്ചു

Latest from Local News

യു.ഡി.എഫിന് ചെയ്യുന്ന വോട്ട് പാഴാവില്ല – ഷാഫി പറമ്പിൽ

അരിക്കുളം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം UDFന് ചെയ്യുന്ന ചെയ്യുന്ന വോട്ട് വെറുതെയാവില്ല എന്ന് കെ.പി.സി.സി. വർക്കിംഗ് കമ്മറ്റി അംഗവും എം.പി.യുമായ

യു.ഡി.എഫ് ഗ്രാമ മോചന യാത്രക്ക് തുടക്കമായി

ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി