പരശുറാം സർവീസ് ഭാ​ഗികം; ഈ ദിവസങ്ങളിലെ മാറ്റം ഇങ്ങനെ

മംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ലെന്ന്‌ റെയിൽവേ അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന്‌ അറിയിച്ചിരുന്നു. മധുര ജങ്‌ഷൻ– പുനലൂർ എക്‌സ്‌പ്രസ്‌ (16729) 12, 15 തീയതികളിലും പുനലൂർ– മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ്‌ നടത്തില്ല. 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

Leave a Reply

Your email address will not be published.