ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം; ഇന്ന് സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊർജിത തിരച്ചിൽ

ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യ, ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിൻറെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുക. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.

ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂര്‍ത്തിയായത്.

Leave a Reply

Your email address will not be published.

Previous Story

ജില്ലയില്‍ ഇനി ഏഴ് ക്യാംപുകള്‍ മാത്രം; 311 കുടുംബങ്ങളില്‍ നിന്നായി 870 പേര്‍

Next Story

പരശുറാം സർവീസ് ഭാ​ഗികം; ഈ ദിവസങ്ങളിലെ മാറ്റം ഇങ്ങനെ

Latest from Main News

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള  ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം

സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ DA-42 നാല് സീറ്റർ വിമാനം വാങ്ങി

സൂറത്ത്: സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ ലാൽജിഭായ് പട്ടേലിന്റെ മകനും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് പട്ടേൽ 11 കോടി വിലവരുന്നതും മൂന്ന്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം; ഗുജറാത്ത് സർക്കാർ 947 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വിളകൾ നശിച്ച ജുനഗഡ്, പഞ്ച്മഹൽ, കച്ച്, പാടൻ, വാവ്-താരദ് ജില്ലകളിലെ കർഷകർക്ക്

ന്യൂ പാളയം വെജിറ്റബിൾ – ഫ്രൂട്ട് മാർക്കറ്റ് സമുച്ചയം നാടിന് സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (21) ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ