ഡോ. ലവീന മുഹമ്മദ് ; ദുരന്ത ഭൂമിയിലെ മാലാഖ

ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെയെത്തിക്കാനും അവര്‍ക്കുവേണ്ട
ചികിത്സ നല്‍കാനും ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തിയ ആ സ്ത്രീയെ നോക്കി ഇപ്പുറത്തെ കരയിൽ നിന്നിരുന്ന ഒരാൾ പറഞ്ഞു,

“അത് മിംസിലെ ഡോക്ടർ ആണ്..”

സമാനതകളില്ലാത്ത മനോധൈര്യത്തില്‍ ആര്‍ക്കും ചികിത്സ വൈകരുതെന്ന ഒറ്റചിന്തയിലായിരുന്നു ഡോക്ടർ റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്. പരിക്കേറ്റെത്തിയ നിരവധി പേരെയാണ് അവിടെയെത്തി പ്രാഥമിക ചികിത്സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോക്ടർ നേതൃത്വം നൽകി.

ഹൃദയം നുറുങ്ങി പോകുന്ന കാഴ്ചകൾക്കിടക്ക്,
വൈകാരികമായ പിരിമുറുക്കങ്ങൾക്കിടക്ക്,
അവയെ എല്ലാം മറിക്കടന്ന്‌ ഒരു ദുരന്ത മുഖത്ത് സാന്ത്വനമായി നിലയുറപ്പിക്കാൻ കഴിഞ്ഞതിന് പിന്നിൽ,
തൊഴിലിനോട് പുലർത്തുന്ന ആത്മാർത്ഥത മാത്രമല്ല,
മനുഷ്യനോടുള്ള അപാരമായ സ്നേഹമാണ്,
മാനവികതയിലുറച്ച സാമൂഹ്യ ബോധ്യങ്ങളാണ്..!

ഡോക്ടർ ലവീന മുഹമ്മദ്,
കൂരിരുട്ടിലും വെളിച്ചമാവുന്ന നിങ്ങളുടെ ഹൃദയത്തിന് പരിശുദ്ധിയേറേയാണ്.

Leave a Reply

Your email address will not be published.

Previous Story

ലീഗല്‍ സര്‍വീസ് കമ്മിറ്റി പാരാലീഗല്‍ വോളണ്ടീയര്‍മാരെ തെരഞ്ഞെടുക്കുന്നു

Next Story

പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്ക്

Latest from Local News

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു. കൊയിലാണ്ടി വ്യവസായ പ്രമുഖൻ പരേതനായ പി. കെ കാദർ

തിരുവങ്ങൂര്‍ ചെങ്ങോട്ടുകാവ് അടിപ്പാതകളുമായി ആറ് വരി പാത ബന്ധിപ്പിക്കുന്നത് നീളുന്നു; ഫലം രൂക്ഷമായ ഗതാഗത കുരുക്ക്

ചേമഞ്ചേരി: വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ നിര്‍മ്മിച്ച നാല് അണ്ടര്‍പാസുകളില്‍, ആറ് വരി പാതയുമായി ബന്ധിപ്പിച്ചത് പൂക്കാടില്‍ മാത്രം. പൂക്കാട്, തിരുവങ്ങൂര്‍, ചെങ്ങോട്ടുകാവ്,

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

  എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

  കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ

പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ