ദുരന്ത ഭൂമിയിലെ സ്നേഹ കിരണമായ യൂസഫ് കാപ്പാടിനെ ബോധി കാഞ്ഞിലശ്ശേരി ആദരിച്ചു, ഒപ്പം ഇരുപതോളം പ്രതിഭകൾക്ക് അനുമോദനവും.

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ട ഹത ഭാഗ്യരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. ഒപ്പം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കാനായി പ്രതിഭാ സംഗമവും അരങ്ങേറി. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾക്കിടയിൽ ജാഗ്രതയോടെ മുന്നിട്ടിറങ്ങുന്ന മലയാള മനസ്സിന്റെ ഉത്തമ നിദർശനമാണ് യൂസഫ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃ സമിതി കൺവീനർ കെ. വി. സന്തോഷ് എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി എന്നിവർ സംസാരിച്ചു. ബോധി പ്രസിഡന്റ് ഡോക്ടർ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിപിൻ ദാസ് സ്വാഗത ഭാഷണം നടത്തി കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.