തിരഞ്ഞെടുത്ത തെലുഗു കഥാസമാഹരം പ്രകാശനം ചെയ്തു

കോഴിക്കോട് : സാഹിത്യ സാംസ്കാരിക രംഗത്തെ മുന്നേറ്റം കൊണ്ടാണ് ജനങ്ങളിൽ ശാസ്ത്രാവബോധം വളരുന്നതെന്ന് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ. ഭാഷാ സമന്വയ വേദി അംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തെലുഗു ചെറുകഥകളുടെ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിൻ സർവ്വകലാശാല ഹിന്ദി വകുപ്പ് മേധാവി ഡോ.പി.പ്രണീത ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ.ആർസു അധ്യക്ഷനായിരുന്നു. പി.പി.ശ്രീധരനുണ്ണി, കെ.പി.സുധീര,
ഡോ.ഒ.വാസവൻ, ഡോ.സൂര്യ ബോസ് പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.