സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം – 2)

1. അലിപ്പൂര്‍ ഗൂഢാലോചന കേസില്‍ അറസ്റ്റിലാവുകയും ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ യോഗിയാവുകയും ചെയ്ത രാഷ്ട്രീയ നേതാവ്?

  • അരവിന്ദ ഘോഷ്

2. ബര്‍മ്മയിലെ മാന്‍ഡേല ജയില്‍ വാസത്തിനിടിയല്‍ തിലകന്‍ രചിച്ച ഗ്രന്ഥം?

  • ഗീതാ രഹസ്യം

3. കല്‍ക്കത്തയിലെ ചീഫ് പ്രസിഡന്‍സി മജിസ്‌ട്രേട്ട് കിങ്ങ്‌സ് ഫോഡിനെ വധിക്കാനുളള ശ്രമത്തില്‍ പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി?

  • ഖുദിറാം ബോസ്

4. 1909ലെ മിന്റോമോർലി ഭരണ പരിഷ്‌ക്കാരം നടപ്പാക്കിയവര്‍ ആരായിരുന്നു?

  • വൈസ്രോയ് മിന്റോ, സ്‌റ്റേറ്റ് സെക്രട്ടറി മോര്‍ലി

5. ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപവല്‍ക്കരിച്ച് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന് വേണ്ടി ഇംഗ്ലണ്ടില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയ നേതാവ്?

  • വിനായക ദാമോദര്‍ സവര്‍ക്കര്‍

6. 1912ല്‍ രവീന്ദ്രനാഥ ടാഗോര്‍ ആദ്യമായി ജനഗണമന ആലപിച്ചത് എവിടെയാണ്?

  • കല്‍ക്കത്തയില്‍ നടന്ന ബ്രഹ്മ സമാജത്തിന്റെ വാര്‍ഷിക ആഘോഷമായ മഗധോത്സവത്തില്‍

7. 1913-14 കാലത്ത് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിനായി യു.എസ്.എയിലെ സാന്‍ഫ്രാന്‍സിസ്‌കോവ് ആസ്ഥാനമായി സംഘടിപ്പിച്ച പാര്‍ട്ടി?

  • ഗദ്ദര്‍ പാര്‍ട്ടി

8. ഗദ്ദര്‍ പാര്‍ട്ടി നേതാവ്?

  • ലാലാഹര്‍ദയാല്‍

9. ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച കാവ്യസമാഹാരം?

  • ഗീതാജ്ഞലി

10. മഹാത്മഗാന്ധിയുടെ രാഷ്ട്രീയ ഗുരു?

  • ഗോപാല കൃഷ്ണ ഗോഖലെ

Leave a Reply

Your email address will not be published.