വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ അരുൺ നമ്പ്യാട്ടിലിനെ ആദരിച്ചു

വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്ക് ചേർന്ന് തിരിച്ച് വന്ന സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ള്യേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിനെ ആർ.ജെ.ഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ അനുമോദിച്ചു.
ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, ആർ ജെ.ഡി നേതാക്കളായ ഉള്ള്യേരി ദിവാകരൻ, ടി.കെ.കരുണാകരൻ, സുരേഷ് മേലേപ്പുറത്ത്, ശശി തയ്യുള്ളതിൽ, സി.പി.എം മുണ്ടോത്ത് ലോക്കൽ കമ്മറ്റി സിക്രട്ടറി വിജയൻ മുണ്ടോത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.