പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വർഷം ജൂണിൽ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും.

ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം. കേരളത്തിലെ 131 വില്ലേജുകൾ ഇതിൻ്റെ പരിധിയിൽ വരും. വയനാട്ടിൽ നിന്ന് 13 വില്ലേജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിൽ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പശ്ചിമ ഘട്ടത്തിന്റെ 36 ശതമാനം മേഖലയും ഇതോടെ പരിസ്ഥിതിലോലമായി മാറും. ഇവിടെ നിര്‍മ്മാണങ്ങള്‍ക്കുള്‍പ്പെടെ കടുത്ത നിയന്ത്രണമുണ്ടാകും.

ഇത് അഞ്ചാം തവണയാണ് കേന്ദ്രം വിഷയത്തിൽ കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇത് ജൂണിൽ അവസാനിച്ചിരുന്നു. വിഷയത്തിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊതു പ്രതികരണം കൂടി കണക്കിലെടുത്താകും അന്തിമ വിജാഞാപനം പുറപ്പെടുവിക്കുക. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളാണ് പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published.

Previous Story

അമാവാസി ആയതിനാൽ പുഴയിൽ വെള്ളം കുറയും; അർജുനെ തിരയാനൊരുങ്ങി ഈശ്വർ മൽപെ

Next Story

ഉരുള്‍പൊട്ടലലില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന വയനാടിനെ ചേര്‍ത്തുപിടിച്ച് നടന്‍ മോഹന്‍ലാല്‍

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ജയേഷ് കുമാർ 2 സർജറി വിഭാഗം

രാമായണ പ്രശ്നോത്തരി ഭാഗം – 19

പക്ഷി ശ്രേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? ജഡായുവിനെ   ജഡായുവിൻ്റെ ജ്യേഷ്ഠ സഹോദരൻ ആരായിരുന്നു ? സമ്പാതി   കബന്ധൻ്റെ ശിരസ്സ്

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ

അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്നയുടെ സംരംഭകയാത്ര

അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം

മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം , ലക്ഷ്യത്തിലെത്തിക്കുവാന്‍ യോജിച്ച ശ്രമം തുടരും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി