ശനിയാഴ്ചകളിലെ പ്രവർത്തിദിനം: സർക്കാർ അപ്പീലിനില്ല, വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കും

പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിഷ്‌കരിക്കും.

220 പ്രവർത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് കലണ്ടർ എന്നായിരുന്നു സംഘടനകളുടെയും മറ്റും ആക്ഷേപം. ഇതാണ് കോടതിയും നിരീക്ഷിച്ചത്.
നയപരമായ തീരുമാനം എന്ന നിലയിൽ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുമായി ചർച്ച ചെയ്ത തീരുമാനിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. സ്വകാര്യ മാനേജ്മെന്റിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ 220 പ്രവർത്തിദിനങ്ങൾ നിർദേശിച്ച് ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ കെപിഎസ്‌ടിഎ, കെഎസ്‌ടിയു എന്നീ സംഘടനകളും പാലക്കാട് സ്വദേശികളായ വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published.

Previous Story

എസ്.കെ. പൊറ്റക്കാട് കവിതാപുരസ്‌കാരം ജിഷ പി. നായർക്ക്

Next Story

അമാവാസി ആയതിനാൽ പുഴയിൽ വെള്ളം കുറയും; അർജുനെ തിരയാനൊരുങ്ങി ഈശ്വർ മൽപെ

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ജയേഷ് കുമാർ 2 സർജറി വിഭാഗം

രാമായണ പ്രശ്നോത്തരി ഭാഗം – 19

പക്ഷി ശ്രേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? ജഡായുവിനെ   ജഡായുവിൻ്റെ ജ്യേഷ്ഠ സഹോദരൻ ആരായിരുന്നു ? സമ്പാതി   കബന്ധൻ്റെ ശിരസ്സ്

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ

അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്നയുടെ സംരംഭകയാത്ര

അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം

മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം , ലക്ഷ്യത്തിലെത്തിക്കുവാന്‍ യോജിച്ച ശ്രമം തുടരും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി