ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന തരത്തിൽ മെഡിസെപ് മാറ്റണം ; കെ.എസ്.എസ്.പി.യു, തിക്കോടി

/

തിക്കോടി: ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു . സാരഥി തൃക്കോട്ടൂർ വായനശാലാ ഹാളിൽ നടന്ന കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജ്യോതിശ്രീ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു .തുടർന്ന് ജില്ലാ കമ്മിറ്റി അംഗം വി.പി.നാണു മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ രോഗാവസ്ഥ യിലുള്ള നിരാലംബർക്ക് കൈത്താങ്ങ് വിതരണം ചെയ്തു . ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ .ശശിധരൻ മാസ്റ്റർ, സീനിയർ മെമ്പർമാരായ ജാനകി ടീച്ചർ ,മുഹമ്മദ് പള്ളിത്താഴ, കുളമുള്ള കണ്ടി നാരായണൻ എന്നിവരെ ആദരിച്ചു.

ഇബ്രാഹിം തിക്കോടി നവാഗത മെമ്പർമാർക്ക് മെമ്പർഷിപ്പ് നൽകി. ചന്ദ്രൻ നമ്പ്യേരി, അബൂബക്കർ മാസ്റ്റർ കെ. എം,ബാബു പടിക്കൽ,പി പത്മിനി എന്നിവർ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ മരുത്യാട്ട് പ്രമേയം അവതരിപ്പിച്ചു. വി.ടി ഗോപാലൻ മാസ്റ്റർ സ്വാഗതവും,പുല്പാണ്ടി മോഹനൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ടവളപ്പിൽ മജീദ് അന്തരിച്ചു

Next Story

പവർ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ്

Latest from Local News

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല പതിച്ച ശ്രീകോവിൽ സ്പെതംബർ ഒമ്പതിന് സമർപ്പണം നടത്തും

കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായി അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ

ഐ.എൻ.ടി.യു സി. കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിലേക്ക് പ്രകടനവും മാർച്ചും നടത്തി

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും നന്നാക്കി ഗതാഗതയോഗ്യമാക്കി ഓട്ടോ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ഓട്ടോസർവ്വീസിന് അറുതി വരുത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എഫ് ഹാളിൽ  വയോജന ക്ലബ് ശില്പശാലയും തുടർന്ന്

കൊയിലാണ്ടി എറമാകാൻ്റകത്ത് നഫീസ അന്തരിച്ചു

എറമാകാൻ്റകത്ത് നഫീസ (84) അന്തരിച്ചു. പരേതരായ അബ്ദുൽ ഖാദർ മാസ്റ്റർ, കുഞ്ഞായിശുമ്മ എന്നിവരുടെ മകളാണ്. ഭർത്താവ് പരേതനായ ഇബിച്ചി മമ്മു വെള്ളേന്റെകത്ത്. മക്കൾ:

കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ നന്തി സ്വദേശി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി തിക്കോടി മീത്തലെ