ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഭീഷണിയുള്ള ക്യാംപുകള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

വിലങ്ങാട് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്ത് സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടായതായും കൂടുതല്‍ പരിശോധനകള്‍ നടത്തി പ്രദേശത്തിന്റെ പുനരധിവാസത്തിനായി ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വാഴാട് കോളനി, മലയങ്ങാട് കോളനി എന്നിവിടങ്ങളിലും ഉരുള്‍പ്പൊട്ടിയ മഞ്ഞച്ചീളി ഉള്‍പ്പടെയുള്ള പ്രദേശങ്ങളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ട മാത്യൂവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി, കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
എംഎല്‍എ ഇ കെ വിജയന്‍, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, വാര്‍ഡ് മെമ്പര്‍മാരായ ഝാന്‍സി, ശിവറാം എന്നിവര്‍ സന്നിഹിതരായിരുന്നു. എം എല്‍എമാരായ ലിന്റോ ജോസഫും, സച്ചിന്‍ദേവും വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി , നിലവില്‍ 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര്‍

Next Story

കൊയിലാണ്ടി സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പ്,പാര്‍ട്ടി വീപ്പ് ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ബ്ലോക്ക് പ്രസിഡന്റിനെ മാറ്റി,മറ്റ് നേതാക്കള്‍ക്കെതിരെയും നടപടി

Latest from Local News

പദ്ധതി വിഹിതം വെട്ടിക്കുറച്ചും പേര് മാറ്റിയും തൊഴിലുറപ്പ് പദ്ധതി തകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും