പി.വി.വേണുഗോപാലിന് കർണാടകയിൽ സേവാദളിൻ്റെ ചുമതല

രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രമുഖ സേവാദൾ പ്രവർത്തകൻ പി.വി വേണുഗോപാലിന് (കൊയിലാണ്ടി) കർണാടകത്തിൽ സേവാദൾ സംഘടിപ്പിക്കുന്നതിൻ്റെ ചുമതല. ഇത് സംബന്ധിച്ച് സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ ലാൽജി ദേശായിയുടെ കത്ത് വേണുഗോപാലിന് കഴിഞ്ഞ ദിവസം ലഭിച്ചു. കൂടാതെ സേവാദളിൻ്റെ അഖിലേന്ത്യാ തലത്തിലുള്ള തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ടീമിലെ അംഗമായും നിയമിച്ചിട്ടുണ്ട്.  നാല് അംഗങ്ങളാണ് ഈ സമിതിയിൽ ഉള്ളത്. ലയൺസ് ക്ലബ്ബിൻ്റെ കൊയിലാണ്ടി യൂണിറ്റ് പ്രസിഡൻ്റും കൊയിലാണ്ടി എക്സ് സർവ്വിസ് മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ് പി. വി വേണുഗോപാൽ.

Leave a Reply

Your email address will not be published.