ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബറിൽ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സുവർണ്ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവൽ അനുവദനീയമല്ല.

സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്സാണ്. 2024 ആഗസ്റ്റ് 1-ന് പത്തു വയസ്സ് തികഞ്ഞ അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം. അംഗീകൃത അവതരണ വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:

വായ്പ്പാട്ട് – വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ). പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസ്സൽ കൊണ്ടുവരികയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകേണ്ടതാണ്. ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്.

ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയിൽ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് വിലാസം www.guruvayurdevaswom.in. രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 31 വൈകിട്ട് 5 മണിവരെ.

 

Leave a Reply

Your email address will not be published.

Previous Story

വയനാട്ടിലെ ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ നടത്തും

Next Story

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്ത മേഖല സന്ദര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നിർദേശം സംസ്ഥാന സർക്കാർ പിൻവലിച്ചു

Latest from Main News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നത് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കി

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. ഇതോടെ കുറഞ്ഞ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി യോഗം വിളിച്ചു

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച

ദീപക് ആത്മഹത്യ കേസിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന്