ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പദ്ധതിയുമായി കെഎസ്എഫ്ഇ

കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പുതിയ പദ്ധതി നടപ്പിലാക്കി കെഎസ്എഫ്ഇ.  ഓഗസ്റ്റ് ഒന്നു മുതല്‍ ഈ പദ്ധതി നിലവില്‍ വരും. 2024 സെപ്തംബര്‍ 30 വരെയാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ റവന്യു റിക്കവറിയായ കുടിശ്ശികക്കാര്‍ക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാര്‍ക്കും ഉള്‍പ്പെടെ ഈ ആനുകൂല്യം ലഭ്യമാകുക.

ചിട്ടി കുടിശ്ശികക്കാര്‍ക്ക് പലിശയില്‍ 50%വും വായ്പാ കുടിശ്ശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50% വരെയും നിബന്ധനകള്‍ക്ക് വിധേയമായി ആശ്വാസ് 2024 വഴി ഇളവു ലഭിക്കും. മാത്രമല്ല ഈ പദ്ധതിയുടെ കാലയളവില്‍ ഗഡുക്കളായി കുടിശ്ശിക തീര്‍ക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി റവന്യു റിക്കവറിയായ കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട എസ്ഡിടി ഓഫീസുകളെയും അല്ലാത്തവര്‍ ബന്ധപ്പെട്ട കെഎസ്എഫ്ഇ ഓഫീസുകളെയും സമീപിക്കണമെന്ന് ചെയര്‍മാന്‍ കെ വരദരാജന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ സനില്‍ എന്നിവര്‍ അറിയിച്ചു. സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നത് ഉള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു

Next Story

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയില്‍ തടയുമെന്ന് മുന്നറിയിപ്പ്

Latest from Main News

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി. ത്രിതലപഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനു ചുമതലപെട്ട

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: എയർ കോൺകോഴ്സിന് 48 മീറ്റർ വീതി നിലനിർത്തണം ; എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിന്റെ വീതി കുറക്കാനുള്ള

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

കെവാഡിയയിൽ റോയൽ കിംഗ്ഡംസ് മ്യൂസിയത്തിന് ഒക്ടോബർ 31 ന് പ്രധാനമന്ത്രി തറക്കല്ലിടും

ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്‌. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ