റെഡ് ക്രോസ് വിദഗ്ധർ വയനാട്ടിലേക്ക്

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ദുരന്ത നിവാരണ വിദഗ്ധരുടെ ടീമിനെ വയനാട്ടിലേക്ക് അയച്ചു. റെഡ് കോസ് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു.റെഡ് ക്രോസിന്‍റെ മാസ്റ്റർ ട്രെയിനർമാരായ തരുൺ കുമാർ പി ടിയും റതുൽ എൻ ആ ആറുമാണ് സ്റ്റേറ്റ് ഡിസാസ്റ്റർ റസ്പോൺസ് ടീം അംഗങ്ങളും എൻഡിആർഎഫ് പരിശീലനം ലഭിച്ചവരും ഉൾപ്പെടുന്ന 11 അംഗ വിദഗ്ധ ടീമിന് നേതൃത്വം നൽകുന്നത്. റെഡ് ക്രോസ് സംസ്ഥാന ബ്രാഞ്ചിനും വയനാട് ജില്ല ഘടകത്തിനും ഒപ്പം ആണ് കോഴിക്കോട് ജില്ലയിലുള്ള ടീം ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published.