സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണം , മുസ്‌ലിം ലീഗ്

പേരാമ്പ്ര: കനത്ത മഴയിൽഒറ്റപ്പെട്ടവർക്കും,ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്കും, സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്‌ലിം ലീഗ്. ഭക്ഷണവും, മരുന്നുകളു മുൾപ്പടെ
റേഷൻ അനുവദിക്കാൻ ജില്ലാ ഭരണകൂടവും, സർക്കാറും തയ്യാറാകണം. ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചശേഷം മുസ്‌ലിം ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യംആവശ്യപ്പെട്ടത്,
ജില്ലാസെക്രട്ടരി സി.പി.എ അസീസ്, നിയോജകമണ്ഡലം പ്രസിഡണ്ട് ആർ.കെ. മുനീർ, മത്സ്യ തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് എം.കെ.സി കുട്ട്യാലി, മുസ്‌ലിം ലീഗ്ഭാരവാഹികളായ
ടി.കെ.എ. ലത്തീഫ്,ഒ. മമ്മു,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി.ടി.അഷ്റഫ്, അബ്ദുൽ കരീം കോച്ചേരി, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ്: പ്രസിഡണ്ട് ആദില നിബ്രാസ്, കെ.കെ.നൗഫൽ,കുനീമ്മൽമൊയ്തു, ഗ്രാമപഞ്ചായത്ത് അംഗം പി.മുംതാസ്, സി. കെ സമദ്, കെ.അമ്മദ്, സി. കെ അക്ബർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.