വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും

വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്. അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നും 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ബാണാസുര സാഗര്‍ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ മലങ്കര, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നിരിക്കുകയാണ്. ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളെ സംബന്ധിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു.
മലപ്പുറത്തും കണ്ണൂരിലും മലയോര മേഖലയിൽ മഴ കനത്തതിനാൽ പുഴകൾ നിറഞ്ഞൊഴുകുകയാണ്. മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു

Next Story

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപഭോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Latest from Main News

ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് – മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രിയങ്കരനായ ബി.കെ. തിരുവോത്തിൻ്റെ നിര്യാണം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. വിദ്യാർത്ഥിയായ കാലം തൊട്ട് സോഷ്യലിസ്റ്റ് ആശയക്കാരനും വാഗ്മിയും എഴുത്തുകാരനുമായ

RIFFK ലോകസിനിമാക്കാഴ്ചകളുടെ നാലു ദിനരാത്രങ്ങൾ മേഖല രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

കോഴിക്കോടിന് ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ സമ്മാനിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് (11) കൊടിയിറങ്ങും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറ് മണിക്ക്

രാമായണ പ്രശ്നോത്തരി ഭാഗം – 26

പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു? സുമന്ത്രർ   ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ? ഭരതൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും ‌-മന്ത്രി എ കെ ശശീന്ദ്രൻ ; സ്നേഹഹസ്തം മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന്‌ വനം-വന്യജീവി വകുപ്പ് മന്ത്രി