ആശ്വാസത്തിന്റെ ദിനം: നാളിതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല: മന്ത്രി വീണാ ജോര്‍ജ്

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ്

നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണം.

Leave a Reply

Your email address will not be published.

Previous Story

ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു

Next Story

പുതുക്കി പണിത നന്തി അൽഹിക്മ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു.

Latest from Local News

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം

കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നു: കെ.പി. കുഞ്ഞമ്മദ് കുട്ടി

കക്കട്ടിൽ: കലയും സാഹി ത്യവും ഒരു വ്യക്തിയുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും ഉളവാകുന്ന ആശയങ്ങളെ ലോകത്തിനു മുന്നിൽ മനോഹരമായി പ്രകടമാക്കുന്നുവെന്ന്

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ മന്ത്രി എ കെ

കണ്ടലിലൂടെ തീരസംരക്ഷണം: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

ലോക കണ്ടല്‍ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന്

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന് രാവിലെ 10 മണിക്ക്