സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: ശീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ എം.എ കോഴ്‌സുകളില്‍ സംസ്‌കൃതവേദാന്തം, സംസ്‌കൃത ജനറല്‍ എന്നീ കോഴ്‌സുകളില്‍ (എസ്.സി,എസ്.ടി,ഇ.ഡബ്യു.എസ്),എം. എ. മലയാളം (എസ്.സി, എസ്. ടി , ഇ.ഡബ്ലു. എസ് മുസ്ലിം), എം.എ സാഹിത്യം(ഇ.ഡബ്യു.എസ്)), എം. എ. ഉര്‍ദു, എം. എ. ഫിലോസഫി (മെറിറ്റ്, വിവിധ സംവരണ വിഭാഗം) കാറ്റഗറികളിലായി ഒഴിവുകളുണ്ട്. താല്‍പ്പര്യമുള്ളവര്‍ ജൂലായ് 31ന് മുന്‍പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രാദേശികകേന്ദ്രത്തില്‍ ഹാജരായി പ്രവേശനം നേടണം.

വിശദവിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.