കേന്ദ്ര ബജറ്റിലെ അവഗണന : ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

പേരാമ്പ്ര : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പാറക്കടവ് പോസ്റ്റ് ഓഫീസിൽ വച്ച് ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു. പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. കെ അൻസാർ അധ്യക്ഷനായി. നിയോജകമണ്ഡലം സെക്രട്ടറി ഇ എൻ സുമിത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം അഭിജിത്ത് , അജയൻ പാറക്കടവ്, അജിൻ ചെമ്പേരി, അബ്ദുൽസലാം,ഷാരോൺ, ആഷിൽ, ഉബൈദ്, നിഷി കരിങ്ങാട്ട്,രതീഷ് കെ കെ, ബാബു എൻ, ശ്രീനി ചെമ്പേരി, മുനീർ കെ കെ, ഹരീഷ് എം, സതീശൻ എൻ കെ, രാഹുൽ ഹസ്ബിൽ ഹമീദ് കെ കെ സംസാരിച്ചു.

Leave a Reply

Your email address will not be published.