കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി മേപ്പയൂർ പോസ്റ്റ് ഓഫീസിൽ വച്ച് ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു. പ്രതിഷേധ സംഗമം മേപ്പയൂർ മണ്ഡലം പ്രസിഡണ്ട്  പി. കെ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. കെ അനുരാഗ് അധ്യക്ഷനായി. സി പി സുഹനാദ്, വിജീഷ് ചോതയോത്ത്,അചാഷ് എം. പി,സത്യൻ വിളയാട്ടൂർ, അരുൺ ശ്രേയസ്, റിഞ്ചുരാജ് എടവന, അശ്വിൻ വട്ടക്കണ്ടി, അർഷിന എം. എം എന്നിവർ സംസാരിച്ചു. സായൂജ് കീഴട്ട്,സൂര്യ ശങ്കർ,ആദർശ് ടി. ഒ ,അർച്ചന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.