വൈദ്യുതി മുടങ്ങിയിട്ട് 12 ദിവസം. കോണ്‍ഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

കൊയിലാണ്ടി : വൈദ്യുതി മുടങ്ങിയ 12 ദിവസം പിന്നിട്ടിട്ടും കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്ടഗ്രസ്സ് പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. ടൗണ്‍ഹാളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനാണ് നഗരസഭ അനുമതി നല്‍കിയത്. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് തകരാര്‍ സംഭവിക്കുന്നതും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതും പതിവ് സംഭവമായി മാറിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചത്.

സ്വകാര്യ സ്ഥാപനത്തിന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നല്‍കിയത് നഗരസഭക്ക് അഴിമതി നടത്താനാണെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് ആരോപിച്ചു. നഗരസഭയുടെ കീഴിലുള്ള പല സ്ഥാപനങ്ങളിലും ഇത്തരത്തില്‍ കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ നഗരസഭ ഭരിക്കുന്ന ഇടതുപക്ഷം അടിച്ച് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നഗരസഭ നടത്തുന്ന അഴിമതിയുടെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട കച്ചവടക്കാരാണ്. ഇത് കച്ചവടക്കാരോടുള്ള വെല്ലുവിളിയാണെന്നും മുരളീധരന്‍ തോറോത്ത് പറഞ്ഞു.

രജീഷ് വെങ്ങളത്ത്കണ്ടി സ്വാഗതം പറഞ്ഞു. അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. രത്‌നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, വി. ടി. സുരേന്ദ്രന്‍, ഷഹനാസ്, റാഷിദ് മുത്താമ്പി, മനോജ് കാളക്കണ്ടം, സുധാകരന്‍ വി. കെ, ആലി പി വി, പത്മനാഭന്‍, ശ്രീജു പയറ്റുവളപ്പില്‍, ഷീബ അരീക്കല്‍, നിഷ ആനന്ദ്, സനിത സുനില്‍കുമാര്‍, ജിഷ പുതിയേടത്ത്, സുമതി കെ എം, ശൈലജ ടി. പി, വിജയന്‍, ഉമേഷ് പി ടി, ശിവാനന്ദന്‍, ഷരീഫ, ഹംസ, പുരുഷോത്തമന്‍ കുറുവങ്ങാട്, അജിത കോമത്ത്കര, ഷാജുപിലാക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

മസ്ക്കറ്റിൽ വേനൽ തുമ്പി ക്യാമ്പ് അവിസ്മരണീയം; ശിവദാസ് പൊയിൽക്കാവ്

Next Story

നിപ: 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

Latest from Local News

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ

പേരാമ്പ്ര കല്‍പ്പത്തൂരില്‍ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ

രാഹുൽ ഗാന്ധി അറസ്റ്റ്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല

പേരാമ്പ്ര  :  വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്