കേരളത്തോടുള്ള അവഗണന കേന്ദ്രബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം

കൊയിലാണ്ടി: കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രബജറ്റിൽ പ്രതിഷേധിച്ചു കൊണ്ട് കൊയിലാണ്ടിയിൽ സി പി ഐ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ബജറ്റ് കോപ്പി കത്തിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന യോഗം ജില്ല കമ്മിറ്റി അംഗം ഇ.കെ അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുനിൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ.ടി കല്യാണി, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. ചൈത്ര വിജയൻ സന്തോഷ് കുന്നുമ്മൽ പി കെ വിശ്വനാഥൻ കെ ചിന്നൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.