ശിഹാബ് റഹ്മാൻ ജനകീയത നിലനിറുത്തിയ പൊതു പ്രവർത്തകൻ – സാജിത് നടുവണ്ണൂർ

മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഈസി ശിഹാബ് റഹ്മാൻ അനുസ്മരണവും മുസ്‌ലിം ലീഗ് കൺവെൻഷനും ഉള്ളിയേരി തെരുവത്ത് കടവിൽ നടന്നു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണ് ശിഹാബ് റഹ്മാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഉള്ളിയേരിയിലും പരിസരപ്രദേശത്തും നിലനിർത്തുന്നതിൽ ശിഹാബ് റഹ്മാന്റെ സേവനങ്ങൾ മഹത്തരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അനവസരത്തിൽ ഉപതെരഞ്ഞെടുപ്പ് വരുത്തിയവർക്കെതിരെ വിധി എഴുതണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മികച്ച പൊതു പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ മികച്ച വിജയം നേടുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

പി. കെ. ഐ. മുഹയിദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, അൻവർ മാസ്റ്റർ എന്നിവർ ഉപഹാരങ്ങൾ നൽകി.

മുതിർന്ന കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി. പി. കോയ നാറാത്ത്, ജനറൽ സെക്രട്ടറി റഹീം ഇടത്തിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ. സുരേഷ്, ബഷീർ നൊരവന, നജീബ് കക്കഞ്ചേരി, എം സി അനീഷ്, മാധവൻ മാസ്റ്റർ, പി. എം. മുഹമ്മദലി, സുമ ടീച്ചർ,അബു ഏക്കാ ലുള്ളതിൽ,പി. എം. സുബീർ, ലബീബ് മുഹ്സിൻ, നൗഷാദ് ചിറക്കൽ, ഫൈസൽ നാറാത്ത് എന്നിവർ സംസാരിച്ചു.

അഷറഫ് നാറാത്ത് അനുസ്മരണ ഗാനം ആലപിച്ചു, റജീഷ് തെരുവത്ത് കടവ് സ്വാഗതവും മനാഫ് ആയിരോളി നന്ദിയും പറഞ്ഞു. ഉള്ളിയേരി തെരുവത്ത് കടവിൽ ഇസി ശിഹാബ് റഹ്മാൻ അനുസ്മരണം സാജിത് നടുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.

Previous Story

തോരായി പുഴയിൽ മാലിന്യം കുന്നുകൂടുന്നു ; പ്രക്ഷോഭത്തിനൊരുങ്ങി നന്മ സാസ്ക്കാരിക വേദി

Next Story

വൈദ്യുതി മുടങ്ങും

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന