അത്തോളി :തോരായി പുഴയിൽ മാലിന്യം കുന്നുകൂടുന്നു. നടപടി ആവിശ്യപ്പെട്ട് നന്മ സാസ്ക്കാരിക വേദി രംഗത്ത് . പുഴയുടെ കിഴക്ക് ഭാഗത്ത് മുറി നടക്കൽ – കുന്നത്തറ റോഡിൻ്റെ വശങ്ങളിലായാണ് ‘മാലിന്യ നിക്ഷേപം’.സമീപ പ്രദേശത്ത് നിന്നും പ്ലാസ്റ്റിക് കുപ്പികൾ , പാമ്പേഴ്സ് , കവറുകൾ , മറ്റ് മാലിന്യങ്ങൾ തുടങ്ങിയവയാണ് ചാക്കിൽ കെട്ടി വാഹനങ്ങളിൽ കൊണ്ട് തള്ളുന്നത്. ഇങ്ങിനെ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുഴയിൽ ലയിച്ച് മലിനീകരിക്കപ്പെടുകയാണ്. ഒന്നര വർഷം മുൻപ് നന്മ സാസ്ക്കാരിക വേദി യുടെ സഹകരണത്തോടെ അത്തോളി ഗ്രാമ പഞ്ചായത്തും ഹരിത കർമ്മ സേനയും ചേർന്ന്
പുഴയുടെ തീരത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കിയിരുന്നു. ഒരു വർഷത്തിനിപ്പുറം പുഴ മാലിന്യ പുഴയായി മാറുന്നതിനെതിരെ പ്രദേശ വാസികളിൽ നിന്നും ജനരോഷം ശക്തമാകുകയാണ്. അധികൃതർ
നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര മാർഗ്ഗം തേടുമെന്ന് നന്മ സാംസ്കാരിക വേദി പ്രസിഡൻ്റ് വി ടി കെ ഷിജു, സെക്രട്ടറി ഏ. കെ. ഷമീർ പറഞ്ഞു. മുറി നടക്കൽ – കുന്നത്തറ റോഡിൻ്റെ ഇടയിൽ കെ എസ് ഇ ബി പോസ്റ്റിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചാൽ പ്രശ്ന പരിഹാരം കാണാൻ കഴിയും.ജനകീയ പങ്കാളിത്വത്തോടെ
അതിനുള്ള ശ്രമം നടത്തുമെന്നും ഇരുവരും അറിയിച്ചു.
Latest from Main News
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.
ഒക്ടോബർ 17 മുതൽ ആരംഭിക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി, ഒക്ടോബർ 16 മുതൽ 26 വരെ ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ
നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു.
കുന്ദലതക്കും ഇന്ദുലേഖ ശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാമത് വാർഷികം അരിക്കുളം കാരയാടിൽ ഒക്ടോബർ 11 ന്
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി