കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ ഭീഷണി,ഡല്‍ഹി ഐ.ഐ.ടിയിലെ വിഗദ്ധര്‍ സ്ഥല പരിശോധന നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്യോറ മലയില്‍ റോഡ് നിര്‍മാണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഐ.ഐ.ടിയിലെ പ്രൊഫസര്‍ കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം എത്തി.പ്രദേശത്ത് പരിശോധന നടത്തിയ സംഘം വിശദമായ റിപ്പോര്‍ട്ട് എന്‍.എച്ച്.എ.ഐ അധികൃകതര്‍ക്ക് കൈമാറും. കഴിഞ്ഞ ദിവസം എന്‍.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്റ്റര്‍ അശുതോഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തിയിരുന്നു.മണ്ണിടിച്ചില്‍ ഭീഷണിയുളള സ്ഥലത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി ഐ.ഐ.ടി പ്രൊഫസര്‍ കെ.എസ്.റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ ,എ ,വി.നിധിനും പ്രദേശവാസികളും വിഷയത്തിന്റെ ഗൗരവം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്, പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

Next Story

തോരായി പുഴയിൽ മാലിന്യം കുന്നുകൂടുന്നു ; പ്രക്ഷോഭത്തിനൊരുങ്ങി നന്മ സാസ്ക്കാരിക വേദി

Latest from Main News

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതി തീരുമാനങ്ങൾ ഇനി ജനങ്ങൾക്ക് മുന്നിൽ: കെ-സ്മാർട്ട് മീറ്റിങ് മൊഡ്യൂൾ സജ്ജം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ വാഗ്ദാനങ്ങളും ഭരണസമിതികളുടെ തീരുമാനങ്ങളും ഇനി ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ല. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

 ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും