ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ച മൂന്നു മണിക്ക് റിപ്പോർട്ട് പുറത്തു വിടാൻ ഇരിക്കേയാണ് ഹൈക്കോടതി നടപടി. നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജിയിലാണ് ഒരാഴ്ചത്തേക്കുള്ള സ്റ്റേ. സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അടുത്ത മാസം ഒന്നാം തിയതി ഹർജി വീണ്ടും പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിർമാതാവ് സജിമോൻ ഹർജി സമർപ്പിച്ചിരുന്നത്. റിപ്പോർട്ട് പുറത്തു വരുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ഇടയാക്കും. ഇതു പോലും വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് ഭീഷണിയുണ്ടാകാൻ വരെ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

എടക്കുളം പടിഞ്ഞാറെ ആലിപ്പുറത്ത് കമലാക്ഷി അമ്മ അന്തരിച്ചു

Next Story

ഷീരൂർ അപകടത്തിന്റെ യഥാർത്ഥ കാരണം നാഷണൽ ഹൈവേ നിർമാണത്തിലെ അശാസ്ത്രീയ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  എം.കെ. രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ  നേരിൽ കണ്ടു

Latest from Main News

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ

ദീപാവലിക്ക് മുന്നോടിയായി പടക്ക വ്യാപാര സ്ഥാപനങ്ങളിൽ ഗുജറാത്ത് സംസ്ഥാന ജി.എസ്.ടി വകുപ്പ് പരിശോധന ശക്തമാക്കി

ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അമിത വില നിശ്ചയിക്കലും നികുതി വെട്ടിപ്പും തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന ജിഎസ്ടി