തിക്കോടി കോടിക്കൽ സ്വദേശി എഫ്.എം ഫൈസൽ അന്തരിച്ചു. എറണാകുളം അമൃതാ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് കാലത്താണ് മരണപ്പെട്ടത്. ദീർഘകാലം പ്രവാസിയായ ഫൈസൽ ദുബായി മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡണ്ടാണ്. വി.കെ.മുഹമ്മദ് പിതാവും സഫിയ മാതാവുമാണ്. ഹഫ്സത്ത് ഇയ്യഞ്ചേരിയാണ് ഭാര്യ.
ആയിഷ അദീല, ഹാദിയ എന്നിവർ മക്കളും ഹാഫിസ് കൊടശ്ശേരി (ദുബായ്) മരുമകനുമാണ്. ബുഷ്റ ,ജലീൽ ,ലിയാഖത്ത് ,ശഫീർ എന്നിവർ സഹോദരങ്ങളാണ് .
എം.സി.ഇസ്മായിൽ (കുവൈറ്റ്) ഭാര്യാ സഹോദരനാണ്. മയ്യത്ത് രാത്രി 10 മണിക്ക് കോടിക്കൽ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.
