ഉത്തര കർണാടകയിലെ ഷിരൂരിൽ കാണാതായ അർജൂന്റെ കുടുംബത്തിനൊപ്പം ലോറി തൊഴിലാളികളും. അർജുന്റെ കുടുംബത്തിനും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സേവ് അർജുൻ ഫോറം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ 24 ന് 11 മണിക്ക് പ്രതിഷേധ ധർണ്ണ നടത്തും

ഉത്തര കർണാടകയിലെ ഷിരൂരിൽ കാണാതായ അർജൂന്റെ കുടുംബത്തിനൊപ്പം ലോറി തൊഴിലാളികളും. അർജുന്റെ കുടുംബത്തിനും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സേവ് അർജുൻ ഫോറം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ 24 ന് 11 മണിക്ക് പ്രതിഷേധ ധർണ്ണ നടത്തും. ഈ സമയം കേരളത്തിനകത്തും പുറത്തും ചരക്ക് ലോറികൾ നിശ്ചലമാകും.

ലോറി ഉടമകളും ലോറി തൊഴിലാളികളും മനുഷ്യാവാകാശ പ്രവർത്തകരും ലോറി ട്രാൻസ്പോർട്ട് ഏജൻസീസ് യൂണിയനും അർജുൻ്റെ കുടുംബവും നാട്ടുകാരും സംയുക്തമായി നടത്തുന്ന പ്രതിഷേധ ധർണ്ണ രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ നടക്കും.

എരഞ്ഞിപ്പാലത്ത് നിന്ന് രാവിലെ 10.30 ന് തുടങ്ങുന്ന പ്രതിഷേധ പ്രകടനത്തോടെയാണ് ധർണ്ണ ആരംഭിക്കുക. എല്ലാ ലോറി ഉടമകളും തൊഴിലാളികളും രാവിലെ പത്തു മണിക്ക് എരഞ്ഞിപ്പാലം കനാൽ റോഡിൽ എത്തിച്ചേരണമെന്ന് നൗഷാദ് തെക്കയിൽ, കെ. കെ ഹംസ ,മുഹമ്മദലി താമരശേരി എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.