സിഡിഎംസിയിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മേലടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സിഡിഎംസി (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ) യിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ യോഗ്യതയുളളവർക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും റിഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എംഫില്‍ അല്ലെങ്കില്‍ പിജിഡിആര്‍പി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥിയെ റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റായും ബിഎ എസ്എല്‍പി യോഗ്യതയുള്ള ആളെ സ്പീച്ച് തെറാപ്പിസ്റ്റായും ബിപിറ്റി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥിയെ ഫിസിയോ തെറാപ്പിസ്റ്റായും ഡിഎഡ് (ഐഡി/എസ്ഡി) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥിയെ സ്‌പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറായും നിയമിക്കും.
ഫിസിയോതെറാപ്പി ഒഴികെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിലവിലുള്ള ആര്‍സിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെക്രട്ടറി, മേലടി ബ്ലോക്ക് പഞ്ചായത്ത്, പയ്യോളി പിഒ, കോഴിക്കോട്-673522 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ട്. ഫോണ്‍: 0496-2602031.

 

 

Leave a Reply

Your email address will not be published.