ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര. പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് അപകടം ഉണ്ടായത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്ത് ബൈപ്പാസിൽ നിന്നും കേറിവന്ന ബൈക്ക് ബസിലടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിലടിച്ച ബൈക്കുമായി ബസ് 10മീറ്ററോളം മുന്നോട്ടുപോയതായി നാട്ടുകാർ പറഞ്ഞു. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക. ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published.