ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കും

ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല.

നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുക, ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.

Leave a Reply

Your email address will not be published.

Previous Story

എംവിഡിയുടെ പേരില്‍ സന്ദേശം; കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അരലക്ഷം രൂപ നഷ്ടമായി

Next Story

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം

Latest from Main News

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും