ദേശീയ പാതയിലെ യാത്രാ പ്രശ്‌നം വഗാഡ് ഓഫീസിലേക്ക് ആര്‍.ജെ.ഡി പ്രതിഷേധമാര്‍ച്ച്

നന്തിബസാര്‍: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നന്തിയിലെ വാഗാഡ് ആസ്ഥാനത്തേക്ക് ആര്‍.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.ദേശീയപാതയെ ദുരിതപാതയാക്കിതീര്‍ത്ത വാഗാഡ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്പനിയുടെ എല്ലാ പ്രവൃത്തികളും പുന:പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദന്‍,പുനത്തില്‍ ഗോപാലന്‍,എം.കെ.പ്രേമന്‍, എം.പി.അജിത, രജീഷ്മാണിക്കോത്ത്, രാജന്‍ കൊളാവി, സുരേഷ് മേലേപ്പുറത്ത്, കബീര്‍ സലാല,അവിനാഷ് ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.