ദേശീയ പാതയിലെ ദുരിത യാത്ര സി.പി.എം ധർണ നടത്തി

/

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക. ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുക. വ ഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.എം പയ്യോളിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വരുത്ത സി.പി.എം ഏരിയ സെക്രട്ടറി എം .പി ഷിബു ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ അധ്യക്ഷനായി.ഡി.ദീപ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അരവിന്ദാക്ഷൻ, പി എം വേണുഗോപാലൻ, വി ടി ഉഷ,കെ ടി ലിഖേഷ്, രാജൻ പടിക്കൽ എന്നിവർ സംസാരിച്ചു. നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു. സമരം വൈകീട്ട് 6 ന് സമാപിക്കും.

Leave a Reply

Your email address will not be published.