മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്രപരിശോധനാ ക്യാമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡോ അരുൺ, ടി.കെ.ഗോപാലൻ, കെ.സി രാജൻ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ.എം മനോജ്, ഒ.കെ കുമാരൻ, ടി.കെ രജിത്ത്, ടി കെ ഷിനിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.