ദേശീയപാതയിലെ യാത്രാപ്രശ്നം 23 ന് പയ്യോളിയിൽ യോഗം

മൂടാടി, തിക്കോടി, പയ്യോളി പ്രദേശത്തെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ കലക്ടർ അടിയന്തിര യോഗം വിളിച്ചു ചേർത്തു. കാനത്തിൽ ജമീലഎം.എൽ.എ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ ശ്രീകുമാർ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പയ്യോളി മുൻസിപ്പൽ കൗൺസിലർ ടി. ചന്തു , സി .പി.എം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ എം.പി ഷിബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചർച്ചയുടെ ഭാഗമായി ജൂലൈ 23 ന് വൈകിട്ട് 4.30 ന് പയ്യോളി മുൻസിപ്പൽ ഓഫീസിൽ ബന്ധപ്പെട്ട ആളുകളുടെ യോഗം വിളിച്ചു ചേർത്ത് ഈ വിഷയത്തിലുള്ള പരിഹാരം കാണാമെന്നു കളക്ടർ ഉറപ്പ് നൽകി. വഗാഡ് ലേബർ ക്യാമ്പിലെ മലിനീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും പ്രശ്ന പരിഹാരം ബുധനാഴ്ചക്കകം ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published.