വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍

വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തി. സമീപത്തെ കടയില്‍ നിന്ന് സിപ്പപ്പ്  വാങ്ങിക്കഴിച്ചവര്‍ക്കാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. 23 കുട്ടികള്‍ക്ക് ഇന്നലെ  രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗലക്ഷണം കണ്ട പത്ത് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. 23 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധന പ്രവർത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കുട്ടികളിൽ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. സ്കൂളിന്റ സമീപത്തെ കടയില്‍ നിന്ന് സിപ് അപ് വാങ്ങി കഴിച്ചതില്‍ നിന്നാണ് രോഗബാധയെന്നാണ് വിലയിരുത്തല്‍.

വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ വേളം, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  പ്രദേശത്തെ കടകളില്‍ സിപ്പപ്പ് വില്‍ക്കുന്നത് കർശനമായി നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത മൂന്ന് കടകള്‍ ഇന്നലെ അടപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.