കേ​ന്ദ്ര തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

കേ​ന്ദ്ര തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം) / ഡാക്ക് സേവക് (പോസ്റ്റ്മാൻ) തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്താകെ 44,228 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ കേരളത്തിൽ 2433 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം തപാൽ വകുപ്പിന്റെ ഔ​ദ്യോഗിക വെബ്സൈറ്റായ www.indiapostgdsonline.gov.inൽ  ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമായ ഒഴിവുകളും തസ്തികകളും തിരിച്ചുള്ള ജോലിയുടെ സ്വഭാവവും സെലക്ഷൻ നടപടികളും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ആഗസ്റ്റ് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തെറ്റ് തിരുത്തുന്നതിന് ആഗസ്റ്റ് എട്ടു വരെ സമയം ലഭിക്കും.

യോഗ്യത: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. സൈക്കിൾ സവാരി അറിയണം.

പ്രായപരിധി: 18-40 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/ട്രാൻസ്‍വിമെൻ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷൻ: യോഗ്യത പരീക്ഷയുടെ മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവർ അതത് പോസ്റ്റോഫിസിന്റെ പരിധിയിൽ താമസമാക്കണം.

ശമ്പളനിരക്ക് :ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കും ഡാക്ക് സേവകർക്കും 10,000-24470 രൂപയുമാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമനത്തിൽ സംവരണാനുകൂല്യം ലഭിക്കും.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് റവന്യു രേഖകളിലുള്ളതില്‍ അധികം ഭൂമി കൈവശമുള്ളവര്‍ക്ക് ഇനി ഉടമസ്ഥാവകാശവും ലഭ്യമാകും

Next Story

മഴക്കാലം തീരും വരെ കാക്കണോ ഈ ദുരിത യാത്രയ്ക്.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാത ഗതാഗത യോഗ്യമാക്കണം, ജനകിയ രോഷം ശക്തമാകുന്നു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 26

പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു? സുമന്ത്രർ   ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ? ഭരതൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും ‌-മന്ത്രി എ കെ ശശീന്ദ്രൻ ; സ്നേഹഹസ്തം മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന്‌ വനം-വന്യജീവി വകുപ്പ് മന്ത്രി

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി