ഉഗാണ്ടയിൽ നടന പരാബാഡ്മിൻറൺ മത്സരത്തിൽ വെള്ളി മെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിധിന് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി

ഉഗാണ്ടയിൽ നടന പരാബാഡ്മിൻറൺ മത്സരത്തിൽ വെള്ളി മെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിധിന് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി. കാനത്തിൽ ജമീല എം എൽ .എ. ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പി.അഖില, മെമ്പർമാരായ കെ.പി.ലത കെ.സുനിത ,ലതിക പുതുക്കുടി ,പാർട്ടി നേതാക്കളായ കെ.സത്യൻ വി.പി.ഭാസ്കരൻ, നെല്ലിമടം ബാലകൃഷ്ണൻ, സന്തോഷ്കുന്നുമ്മൻ , പി.എം.ബി.നടേരി ,സബിത എന്നിവർ സംസാരിച്ചു. വിവിധ സംഘടനകൾ ഉപഹാര സമർപ്പണം നടത്തി .വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വാഗതവും സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.