സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. പാസ്സ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് Login ചെയ്യുക. Third Party App കളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക. വിശ്വസനീയമല്ലാത്ത Third Party App കൾക്ക് അക്കൗണ്ട് access കൊടുക്കാതിരിക്കുക. ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.

Leave a Reply

Your email address will not be published.

Previous Story

നാല് ദിവസം മുൻപ് കനത്ത മഴയിൽ കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല

Next Story

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Latest from Uncategorized

മേപ്പയൂർ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ.

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ