പൊയിൽക്കാവിൽ ബീച്ച് റോഡിൽ വെള്ളക്കെട്ട് ജനം വലയുന്നു

കനത്ത മഴയിൽ പൊയിൽക്കാവ് ബീച്ച് റോഡിൽ കനത്ത വെള്ളക്കെട്ട്. പ്രദേശവാസികൾ വലിയ പ്രയാസത്തിൽ .

പൊയിൽകാവ് റെയിൽവേ ഗേറ്റ് മുതൽ പൊയിൽക്കാവ് ക്ഷേത്രം വരെ വെള്ളക്കെട്ടാണ്. പ്രദേശവാസികളും ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർത്ഥിക്കും വെള്ളക്കെട്ടിൽ വലയുകയാണ്.ദേശീയപാത വികസനത്തോടനുബന്ധിച്ച് ഈ മേഖലയിൽ വെള്ളം ഒഴുകിപ്പോകാത്ത പ്രശ്നമുണ്ട്.ഓവുചാലുകൾ മിക്കതും അടഞ്ഞുകിടപ്പാണ്.അനധികൃതമായ നിർമ്മാണ പ്രവർത്തികളും കെട്ടിട നിർമ്മാണവും വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published.